ട്രക്കിങിനിടെ കാല്‍ വഴുതി 150 അടി താഴ്ചയിലേക്ക് വീണു, ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച്; ടിം കുക്കിന് നന്ദി അറിയിച്ച് 17കാരന്‍

സ്വന്തം നിലക്ക് രക്ഷപ്പെടുക അസാധ്യമാണെന്ന് മനസിലാക്കിയ സ്മിത് തന്റെ ആപ്പിള്‍ ഫോണ്‍ സുഹൃത്തുക്കളുടെ ബാഗിലാണെന്ന് ഓര്‍ത്തു.

സുഹൃത്തുക്കളുമൊത്ത് ട്രക്കിങ് നടത്തവെ കാല്‍ വഴുതി താഴ്ചയിലേക്ക് വീണപ്പോള്‍ ജീവന് തുണയായത് ആപ്പിള്‍ വാച്ച്. ആപ്പിള്‍ സിഇഒ ടിം കുക്കിന് നന്ദി അറിയിച്ച് പുനെക്കാരനായ സ്മിത്ത് മേത്ത എന്ന 17കാരന്‍. ജൂലൈ 11നാണ് സംഭവം.

സ്മിത്ത് മേത്ത മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലോനവാലയില്‍ ട്രക്കിങ്ങിനായി പോയത്. തിരിച്ചുവരുമ്പോള്‍ നല്ല മഴയായിരുന്നു. ട്രക്കിങ്ങിനിടെ കുട്ടി അബദ്ധത്തില്‍ കാല്‍ വഴുതി 150 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഏതോ മരക്കൊമ്പില്‍ തൂങ്ങി നിന്നതു കാരണം വലിയ അപകടമുണ്ടായില്ല.

also read: സൂക്ഷിക്കണം എല്ലാവരും…! ഫ്രിഡ്ജിന്റെ അടിയില്‍ ഒളിച്ചിരുന്ന് വലിയ മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍

സ്വന്തം നിലക്ക് രക്ഷപ്പെടുക അസാധ്യമാണെന്ന് മനസിലാക്കിയ സ്മിത് തന്റെ ആപ്പിള്‍ ഫോണ്‍ സുഹൃത്തുക്കളുടെ ബാഗിലാണെന്ന് ഓര്‍ത്തു. ഭാഗ്യവശാല്‍ കൈയില്‍ കെട്ടിയ ആപ്പിള്‍ വാച്ചിന് അപ്പോഴും നെറ്റ്‌വര്‍ക് കണഷന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് സുഹൃത്തും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി, തക്കസമയത്ത് ജീവന്‍ രക്ഷച്ചു. കാലിനു പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയ സ്മിത്തിനെ ആഗസ്റ്റ് ഏഴിന് ഡിസ്ചാര്‍ജ് ചെയ്തു.

ആപ്പിള്‍ വാച്ചിന് നന്ദി പറഞ്ഞുകൊണ്ടാണ് കുട്ടി ടിം കുക്കിന് കത്തെഴുതിയത്. ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ ശ്രദ്ധയില്‍ പെടുത്താനായി ഇ-മെയില്‍ അയക്കുകയും, അതിന് ടിം കുക്ക് മറുപടി അയക്കുകയും ചെയ്തു.

Exit mobile version