സൂക്ഷിക്കണം എല്ലാവരും…! ഫ്രിഡ്ജിന്റെ അടിയില്‍ ഒളിച്ചിരുന്ന് വലിയ മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍

പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ അടുത്തുള്ള വനത്തില്‍ തുറന്നുവിടുകയും ചെയ്തു.

ഫ്രിഡ്ജിന്റെ അടിയില്‍ ഒളിച്ചിരുന്ന് വലിയ മൂര്‍ഖന്‍ പാമ്പ്, വീട്ടുകാര്‍ ആകസ്മികമായി കണ്ടതിനാല്‍ അപകടം ഒഴിവായി. കര്‍ണാടകയിലെ കോതഗരെയിലാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന് അടിയില്‍ കൂറ്റനൊരു മൂര്‍ഖന്‍ പാമ്പ് ഒളിച്ചിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പാമ്പുപിടുത്തക്കാരനായ ഒരാള്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

also read: ഗാനമേളയില്‍ പാടുന്നതിനിടെ, ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യയെ കടന്നു പിടിച്ചു; കായംകുളം സ്വദേശി അറസ്റ്റില്‍

പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ അടുത്തുള്ള വനത്തില്‍ തുറന്നുവിടുകയും ചെയ്തു. എങ്ങനെയാണ് പാമ്പ് അകത്ത് കടന്നതെന്നോ എപ്പോഴാണ് ഇത് ഫ്രിഡ്ജിനടിയില്‍ ഒളിച്ചതെന്നോ വീട്ടുകാര്‍ക്ക് അറിവില്ല.

പാമ്പിനെ പിടികൂന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മനുഷ്യരുടെ ജീവന് വളരെയധികം വെല്ലുവിളി ഉയര്‍ത്താന്‍തക്ക രീതിയില്‍ വിഷമടങ്ങിയ ഇനമാണ് മൂര്‍ഖന്‍. ഇതിനെ ശ്രമകരമായി പിടികൂടുന്നത് വീഡിയോയില്‍ കാണാം.

Exit mobile version