പതിവ് തെറ്റിക്കാതെ ഇത്തവണയും ധീരജ് ദുബായിലെത്തി: ആദ്യ ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി തൃശ്ശൂര്‍കാരന്‍

ദുബായ്: രണ്ട് ദിവസം മുമ്പാണ് ഐഫോണ്‍ 14 വില്‍പ്പന യുഎഇയില്‍ ആരംഭിച്ചത്. ആദ്യ ഫോണ്‍ തന്നെ പതിവ് തെറ്റിക്കാതെ സ്വന്തമാക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ധീരജ് പള്ളിയില്‍. കേരളത്തില്‍ നിന്നും ദുബായില്‍ എത്തിയാണ് ധീരജ് ഐഫോണ്‍ 14 വാങ്ങിയത്. ഇത്തവണ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്‌സ് 512 ജിബി സ്റ്റോറേജ് മോഡലാണ് ധീരജ് വാങ്ങിയത്. പുതിയ ഫ്‌ലാഗ്ഷിപ്പ് കളറായ ഡീപ് പര്‍പ്പിള്‍ നിറമാണ് ഫോണിന്.

ധീരജ് എല്ലാ വര്‍ഷവും ഐഫോണ്‍ പുറത്തിറങ്ങുമ്പോള്‍ അത് വാങ്ങുവാന്‍ ദുബായില്‍ എത്താറുണ്ട്. ഫോട്ടോഗ്രാഫറാണ് ധീരജ്. മുന്‍ വര്‍ഷങ്ങളില്‍ എല്ലാം ആപ്പിള്‍ പ്രോഡക്ട് വാങ്ങുവാന്‍ എത്തുന്ന വ്യക്തി എന്ന നിലയില്‍ ഇപ്പോള്‍ ആപ്പിള്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് പോലും പരിചയമാണ് ധീരജിനെ.

Read Also: ഡോക്ടര്‍, വ്‌ലോഗര്‍, ഗായകന്‍: ഗുരുവായൂരപ്പന്റെ ന്യൂജെന്‍ മേല്‍ശാന്തി ആള് പുലിയാണ്

പതിവ് പോലെ ആപ്പിള്‍ പുതിയ ഐഫോണും ക്യാമറ സെന്‍ട്രിക്ക് തന്നെയായാണ് അവതരിപ്പിക്കുന്നത് എന്നാണ് ധീരജിന്റെ അഭിപ്രായം. നോച്ചില്‍ ആപ്പിള്‍ വരുത്തിയ റീഡിസൈന്‍ വളരെ ആകര്‍ഷകമാണെന്നും ധീരജ് പറയുന്നു. ഡിസ്‌പ്ലേയില്‍ വലിയ പരിഷ്‌കാരം വരുത്തിയതും വളരെ മികച്ച അനുഭവം എന്ന് ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ ആദ്യ അനുഭവമായെന്ന് ധീരജ് പറയുന്നു. 152000 രൂപയായി ഫോണിന് എന്നാണ് ധീരജ് പറയുന്നത്. ഇന്ത്യയില്‍ ഈ ഫോണിന് ഏതാണ്ട് 169900 രൂപയാകുമെന്നും ധീരജ് പറയുന്നു.

നേരത്തെയും ആപ്പിള്‍ പ്രോഡക്ടുകള്‍ വാങ്ങാന്‍ ദുബായില്‍ പോകാറുണ്ട് ധീരജ്.
ആപ്പിള്‍ പ്രോഡക്ടുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ദുബായില്‍ നിന്ന് വാങ്ങുന്നതാണ് നല്ലത് എന്നാണ് ധീരജിന്റെ അഭിപ്രായം. ഐഫോണ്‍ 11 മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 13വരെ ദുബായില്‍ പോയാണ് ധീരജ് വാങ്ങിയിട്ടുള്ളത്. ഐഫോണ്‍ 12 വാങ്ങാന്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും ദുബായില്‍ എത്തിയിട്ടുണ്ട് ധീരജ്.

Exit mobile version