ഏറ്റവും വില കുറഞ്ഞ എല്‍സിഡി ടിവിയുമായി ഇന്ത്യന്‍ കമ്പനി; വില 3999 രൂപ

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ എല്‍സിഡി ടിവി അവതരിപ്പിച്ച് ഇന്ത്യന്‍ കമ്പനി ഡിറ്റെല്‍. വേറും 3999 രൂപക്കാണ് ഡി1 എന്ന 19 ഇഞ്ച് എല്‍സിഡി ടിവി കമ്പനി ലഭ്യമാക്കുന്നത്. യഥാര്‍ത്ഥ വില 4999 രൂപയാണെങ്കിലും ഡിറ്റെല്‍ വെബ്‌സൈറ്റ് വഴി ആയിരം രൂപ കുറച്ച് 3999 രൂപയ്ക്ക് ലഭ്യമാകും. 6799 രൂപക്ക് 24 ഇഞ്ച് എല്‍ഇഡി ടിവിയും സ്വന്തമാക്കാം.

ലോകത്തിലെ ഏറ്റവും ലാഭകരമായ എല്‍സിഡി ടിവിയാണ് ഇതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 1366X768 പിക്‌സല്‍സ് റെസലൂഷന്‍, 300000:1 കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവയുള്ള ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത് എപ്ലസ് ഗ്രേഡിലുള്ള എല്‍സിഡി പാനലാണെന്നാണ് കമ്പനിയുടെ അവകാശവാദം. എച്ച്ഡിഎംഐ, യുഎസ്ബി കണക്ടിവിറ്റിയുള്ള ടിവി കമ്പ്യൂട്ടറിനൊപ്പവും പ്രവര്‍ത്തിപ്പിക്കാം. 12 വാട്ടിന്റെ രണ്ട് ഫ്രണ്ട് സ്പീക്കറുകളും പവര്‍ ഓഡിയോ കണ്‍ട്രോള്‍ സംവിധാനവും ടിവിയിലുണ്ട്. ഡിറ്റെല്‍ ഇന്ത്യ വെബ്‌സൈറ്റ് detel-intel.com നിന്ന് ഓണ്‍ലൈനായി ടിവി ലഭ്യമാകും.

മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഈ വര്‍ഷം ആദ്യമാണ് ടെലിവിഷന്‍ വിപണിയിലേക്ക് കടന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 24 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെ സ്‌ക്രീന്‍ വലിപ്പമുള്ള 7 മോഡലുകള്‍ കമ്പനി വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 19 ഇഞ്ച് സ്‌ക്രീനുള്ള ഡി1 ആണ് ഏറ്റവും പുതിയ മോഡല്‍.

Exit mobile version