‘പഠിച്ചുയരാന്‍ കൂടെയുണ്ട്’; ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 350 സ്മാര്‍ട്ട് ടിവികളെത്തിച്ച് രാഹുല്‍ ഗാന്ധി

വയനാട്: വയനാട് മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ടിവികള്‍ എത്തിച്ച് നല്‍കി വയനാട് എംപി രാഹുല്‍ ഗാന്ധി. സ്മാര്‍ട്ട് ടിവികള്‍ എത്തിച്ച കാര്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

വയനാട് മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത ആദിവാസി വിദ്യാര്‍ഥികള്‍ക്കു കരുതലുമായി രാഹുല്‍ ഗാന്ധി എംപി. മണ്ഡലത്തില്‍ ആദിവാസി മേഖലയിലെ പഠനകേന്ദ്രങ്ങള്‍ക്കായി 350 സ്മാര്‍ട്ട് ടിവികളാണ് രാഹുല്‍ ഗാന്ധി എത്തിച്ചു നല്‍കിയത്.കൊവിഡ് കാലത്ത് ഇതിനകം തന്നെ സമാനതകളില്ലാത്ത സ്വാന്തന പ്രവര്‍ത്തനങ്ങളാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ചെയ്തത് എന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

വയനാടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച 350 ടിവികളില്‍ 125 ടെലിവിഷനുകള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബാക്കി വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനിക്കുമെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ആദിവാസി കോളനികളികളിലെ കുട്ടികളുടെ പഠനം ലക്ഷ്യമിട്ടാണ് ടിവികള്‍ രാഹുല്‍ എത്തിച്ചത്. ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ എന്നാണ് ഈ ദൗത്യത്തിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന പേര്.

Exit mobile version