അവര്‍ പഠിച്ചുവളരട്ടെ! വീട് പാര്‍ക്കലിന് സമ്മാനമായി കിട്ടിയ ടിവി നാട്ടിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന്; അംഗനവാടിയിലേക്ക് നല്‍കി മാതൃകയായി ഇസ്മായിലും കുടുംബവും

തൃശ്ശൂര്‍: പുതിയ വീട്ടില്‍ താമസമായപ്പോള്‍ ബന്ധു നല്‍കിയ ടിവി നാട്ടിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് നല്‍കി മാതൃകയായി എറിയാട് സ്വദേശി പഴൂപറമ്പില്‍ ഇസ്മായിലും കുടുംബവും.

സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയിലൂടെ കിട്ടിയ വീടിന്റെ പാര്‍ക്കലിന് ബന്ധുവായ തെരുവത്ത് അഫ്‌സര്‍ സമ്മാനമായി നല്‍കിയ ടിവി ആണ് അംഗനവാടിയിലേക്ക് സംഭാവന നല്‍കിയത്. എറിയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വിഎ സബാഹും പഞ്ചായത്ത് അംഗം കെകെ അനില്‍ കുമാറും ചേര്‍ന്ന് ടിവി ഏറ്റുവാങ്ങി.

ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ സൗകര്യമില്ലാത്ത ഒട്ടേറെ കുട്ടികള്‍ക്കാണ് ഇസ്മായിലിന്റെയും കുടുംബത്തിന്റെ സന്മമനസ്സ് സഹായമാകുക.

Exit mobile version