ഇത് സഹകരണത്തിന്റെ മലപ്പുറം മാതൃക: നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ടിവി വേണമെന്ന് കെഎസ്‌യു; അടുത്ത ദിവസം തന്നെ ടിവി എത്തിച്ച് എസ്എഫ്‌ഐ

മലപ്പുറം: രാഷ്ട്രീയം എങ്ങനെ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കാം എന്നതിന്റെ നല്ല മാതൃകയാണ് മലപ്പുറത്തെ എസ്എഫ്‌ഐ, കെ എസ്‌യു പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്.

എസ്എഫ്‌ഐയും കെഎസ്‌യുവും കൈകോര്‍ത്തപ്പോള്‍ നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സാധ്യമായിരിക്കുകയാണ്. നിര്‍ധന വിദ്യാര്‍ഥിക്ക് വിതരണം ചെയ്യാന്‍ ഉള്ള ടിവി, കെഎസ്‌യുവിന് നല്‍കിയത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.

സംഭവമിങ്ങനെ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂരിന്റെ ഒരു വാട്ട്‌സ്ആപ് സ്റ്റാറ്റസ് ആണ് സംഭവങ്ങള്‍ക്ക് വഴി ഒരുക്കിയത്. നിര്‍ധനരായ കുടുംബത്തിലെ വിദ്യാര്‍ഥിക്ക് പഠനം നടക്കണമെങ്കില്‍ ഒരു ടിവി ഉടന്‍ വേണം എന്നായിരുന്നു സ്റ്റാറ്റസ്.

ഇത് കണ്ട എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎ സക്കീര്‍, ഹാരിസിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. അടുത്ത ദിവസം തന്നെ ടിവി കൈമാറുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരു നല്ല കാര്യത്തിന് കൈ കോര്‍ക്കുന്നത് നല്ലത് ആണ് എന്ന് ഇരു നേതാക്കളും ഒരു പോലെ പറഞ്ഞു.

Exit mobile version