ഈ പ്രണയത്തിന് മുന്നില്‍ തോറ്റല്ലോ.. കാന്‍സര്‍ പോലും..! ഓരോ ചുവടിലും ഭാര്യ ശ്രുതിയ്‌ക്കൊപ്പം തന്നെയുണ്ട് ഷാന്‍ ഇബ്രാഹിം ബാദ്ഷാ

ഈ പ്രണയത്തിന് മുന്നില്‍ തോറ്റല്ലോ.. കാന്‍സര്‍ പോലും.. ഓരോ ചുവടിലും ഭാര്യ ശ്രുതിയ്‌ക്കൊപ്പം തന്നെയുണ്ട് ഷാന്‍ ഇബ്രാഹിം ബാദ്ഷാ എന്ന യുവാവ്. തന്റെ പ്രിയതമയ്ക്ക് കാന്‍സര്‍ എന്ന മഹാരോഗമാണെന്നറിഞ്ഞ് അവന്‍ തളര്‍ന്നില്ല, അവളെ ഒറ്റപ്പെടുത്തിയില്ല, പകരം അവള്‍ക്ക് തുണയായി, കീമോ ചെയ്ത് തലമുടി കൊഴിഞ്ഞപ്പോള്‍ അവിടെയും ഷാന്‍ തല മൊട്ടയടിച്ച് ഭാര്യയുടെ സങ്കടത്തോടൊപ്പം ചേര്‍ന്നു.

ഇന്ന് അവള്‍ കിമോയുടെ ഒമ്പതാമത്തെ സ്റ്റേജും കടന്നിരിക്കുകയാണ്. പ്രണയനാളുകളെക്കുറിച്ചുള്ള സുഖമുള്ള ഓര്‍മകള്‍ കുറിച്ചുകൊണ്ടാണ് ഷാനിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

ഷാനിന്റെ പ്രണയകാവ്യം ഇങ്ങനെ…

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നു തുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോള്‍ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെണ്‍കുട്ടി. ചെമ്പരത്തി പൂവും ചെവിയില്‍ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യില്‍ ചേര്‍ത്ത് പിടിക്കാന്‍ ഒരു പെണ്ണുണ്ടെങ്കില്‍ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതല്‍ എന്റെ ജീവിതത്തില്‍ ശ്രുതി ചെമ്പു ആവുകയായിരുന്നു. പുറകെ നടന്നു ശല്യം ചെയ്ത ചെക്കന്‍മാരെ കണ്ട് പേടിച്ച അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ അവരോട് പറഞ്ഞു…’നോക്കണ്ട എന്റെ പെണ്ണാ’. മനസ്സില്‍ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീര്‍പ്പിച്ച് അവള്‍ പോയി. ശ്രുതി ചെമ്പു വായി, ചെമ്പു കൂട്ടുകാരി ആയി,പ്രണയമായി, പ്രണയിനി ജീവനായി .

പ്രണയം ജീവിതമാക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ക്ക് കൂടെ കട്ടക്ക് നിന്നു എന്നെ സ്‌നേഹിച്ചു തോല്‍പ്പിച്ചു . ആ സ്‌നേഹത്തിന് സമ്മാനമായി കഴുത്തിലോരു മിന്നിട്ടു കൂടെ കൂട്ടി. പ്രണയിനി അങ്ങനെ ജീവിത സഖി ആയി നമ്മുടെ പൂന്തോട്ടത്തില്‍ സുഗന്ധം നിറച്ചിരുന്ന പൂവിലെ ഒരു ഇതള്‍ അടര്‍ന്നു വീണിരിക്കുന്നു. ഒരു വര്‍ഷം തിരിച്ചറിവിന്റെ വര്‍ഷം… ജീവിതയാത്രയിലെ ആദ്യ

Exit mobile version