പാകിസ്താനെ തകര്‍ത്തെറിഞ്ഞ് കങ്കാരുപ്പട; 41 റണ്‍സ് ജയം

ടൗണ്‍ടന്‍: ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് 41 റണ്‍സ് ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്താന്‍ 26 പന്തുകള്‍ ശേഷിക്കെ 266 റണ്‍സിന് എല്ലാവരും പുറത്തായി. 75 പന്തില്‍ 53 റണ്‍സ് എടുത്ത ഓപ്പണര്‍ ഇമാന്‍ ഉള്‍ ഹക്കാണ് പാക് നിരയില്‍ ടോപ് സ്‌കോറര്‍. മുഹമ്മദ് ഹഫീസ് 46 റണ്‍സും വഹാബ് റിയാസ് 45 റണ്‍സും സര്‍ഫറാസ് അഹമ്മദ് 40 റണ്‍സും ഹസന്‍ അലി 32 റണ്‍സും എടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ 307ന് എല്ലാവരും പുറത്താവുകയായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയുടെ 307 ന് മറുപടി നല്‍കാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 266 ന് പുറത്തായി. മുഹമ്മദ് ഹഫീസ് (46), സര്‍ഫ്രാസ് അഹമ്മദ് (40), ഹസന്‍ അലി (32), ബാബര്‍ അസം (30) എന്നിവരും ദേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും പാകിസ്ഥാന് മുന്നേറാന്‍ കഴിഞ്ഞില്ല. ഓസീസിന് ഡേവിഡ് വാര്‍ണറുടെ (107) സെഞ്ചുറി കരുത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. വാര്‍ണര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (84) മികച്ച പ്രകടനം പുറത്തെടുത്തു.

Exit mobile version