സെമിയില്‍ ഇന്ത്യ തോല്‍ക്കും, ന്യൂസീലാന്റ് കപ്പടിക്കും; സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഒരു വര്‍ഷം മുന്‍പേയുള്ള പ്രവചനം

തമിഴ്‌നാട്ടില്‍ നിന്നുള്ള ജ്യോത്സന്‍ ആയ ബാലാജി ഹസന്‍ ആണ് ഒരു വര്‍ഷം മുന്‍പ് ലോകകപ്പിനെ കുറിച്ച് ടിവി പരിപാടിക്കിടെ പ്രവചനം നടത്തിയത്.

ചെന്നൈ: രാജ്യത്ത് പ്രധാനപ്പെട്ട എന്ത് വിഷയം നടന്നാലും അതിനു മുന്‍പേ ജ്യോതിഷികള്‍ പ്രവചനം നടത്താറുണ്ട്. പലതും തെറ്റാവാറുണ്ടെങ്കിലും ചിലത് അക്ഷരം പ്രതി നടന്നിരിക്കും. അങ്ങനെ ഒത്തിരി പ്രവചനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. അത്തരത്തില്‍ ഒരു പ്രവചനമാണ് ഇപ്പോള്‍ നിറയുന്നത്. ഒരു വര്‍ഷം മുന്‍പ് ലോകകപ്പിനെ കുറിച്ച് നടത്തിയ പ്രവചനമാണ് ചര്‍ച്ചയാകുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ജ്യോത്സന്‍ ആയ ബാലാജി ഹസന്‍ ആണ് ഒരു വര്‍ഷം മുന്‍പ് ലോകകപ്പിനെ കുറിച്ച് ടിവി പരിപാടിക്കിടെ പ്രവചനം നടത്തിയത്. സെമിഫൈനലില്‍ ഇന്ത്യ തോല്‍ക്കുമെന്നായിരുന്നു ഹസന്റെ പ്രവചനം. ഇക്കുറി ന്യൂസീലാന്റ് കപ്പടിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയായ ഹസന്‍ സെമി ലൈനപ്പും കൃത്യമായി പ്രവചിച്ചു. ഫൈനലില്‍ ന്യൂസീലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ആയിരിക്കും പ്ലെയര്‍ ഓഫ് ദ മാച്ച് എന്നും ഹസന്‍ പറയുന്നു.

ടിവി പരിപാടിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പതിനെട്ട് റണ്‍സിനാണ് സെമിയില്‍ ഇന്ത്യ ന്യൂസീലാന്റിനോട് തോറ്റത്. ഇപ്പോള്‍ ഹസന്റെ പ്രവചനം ശരിയാകുമോ എന്ന ആകാംക്ഷയിലുമാണ് ക്രിക്കറ്റ് ആരാധകര്‍.

Exit mobile version