കളി മുടക്കി മഴ: ശ്രീലങ്ക-ബംഗ്ലാദേശ് മത്സരവും ഉപേക്ഷിച്ചു

ബ്രിസ്റ്റള്‍: ലോകകപ്പില്‍ ഇന്നത്തെ കളിയും മഴ മുടക്കി. ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ ബ്രിസ്റ്റളില്‍ നടക്കേണ്ട മത്സരം മഴ മൂലം ഉപേക്ഷിച്ചു.

ഒരൊറ്റ ഓവര്‍ പോലും എറിയാന്‍ കഴിഞ്ഞില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. രണ്ടാം തവണയാണ് ശ്രീലങ്കയുടെ മത്സരം മഴ മൂലം ഉപേക്ഷിക്കുന്നത്. നേരത്തെ പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള മത്സരവും ഉപേക്ഷിച്ചിരുന്നു. ഈ മത്സരത്തിന്റെ വേദിയും ബ്രിസ്റ്റളായിരുന്നു. അന്നും ഒരൊറ്റ ഓവര്‍ പോലും എറിഞ്ഞില്ല.

കഴിഞ്ഞ ദിവസം സതാംപ്ടണില്‍ നടന്ന മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. വെസ്റ്റിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 29 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ വന്നത്. പിന്നീട് കളി തുടരാനായില്ല. ആകെ 7.3 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

Exit mobile version