മഴ വില്ലനായി: ദക്ഷിണാഫ്രിക്ക- വിന്‍ഡീസ് മത്സരവും ഉപേക്ഷിച്ചു

സതാംപ്ടണ്‍: മഴ മൂലം ദക്ഷിണാഫ്രിക്ക- വിന്‍ഡീസ് മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നില്‍ക്കവെയായിരുന്നു മഴ വില്ലനാകുന്നത്.

കളി നിര്‍ത്തിവെച്ചപ്പോള്‍ 7.3 ഓവറില്‍ 29 ന് 2 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതെ വരികയായിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

ആദ്യ മൂന്നു കളിയും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക ഇതോടെ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറക്കാനും കഴിഞ്ഞു. ലോകകപ്പില്‍ നാളെ ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടമാണ്.

മുന്‍പ് ശ്രീലങ്ക-പാക്കിസ്ഥാന്‍ മല്‍സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.

Exit mobile version