ഫ്രഞ്ച് ഓപ്പണ്‍ ഇത്തവണയും നദാലിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. നദാലിന്റെ 12-ാം ഫ്രഞ്ച് കിരീടവും 18-ാം ഗ്രാന്‍സ്ലാമുമാണിത്. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്.

കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടാം സെറ്റ് വിട്ട്കൊടുക്കേണ്ടതൊഴിച്ചാല്‍ ഏക പക്ഷീയമായി മൂന്നു സെറ്റുകള്‍ (63, 57, 61, 61) സ്വന്തമാക്കിയാണ് നദാല്‍ കിരീടം നിലനിര്‍ത്തിയത്.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കഴിഞ്ഞ തവണയും നദാലും ഡൊമനിക്ക് തീമുമായിരുന്നു ഏറ്റുമുട്ടിയത്. 2015 നു ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാനിറങ്ങിയ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയാണ് റാഫേല്‍ നദാല്‍ ഫൈനലിലെത്തിയത്.

Exit mobile version