ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍

മെല്‍ബണ്‍: ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‌സ് ഫൈനലില്‍ കടന്നു. ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്‌സിപാസിനെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 6-2,6-4,6-0. ഇത് അഞ്ചാമത്തെ തവണയാണ് നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ എത്തുന്നത്.

ഒന്നര മണിക്കൂര്‍ നീണ്ട കളിയില്‍ സിറ്റ്‌സിപാസിനെതിരെ വ്യക്തമായ ആധിപത്യമാണ് നദാല്‍ പുലര്‍ത്തിയത്.
രണ്ടാം സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഫ്രഞ്ച് താരം ലൂക്കാസ് പൂയിയും ഏറ്റുമുട്ടും.

Exit mobile version