ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ കിരീടം യുഎസിന്റെ സോഫിയ കെനിന്

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം യുഎസിന്റെ സോഫിയ കെനിന്. ശനിയാഴ്ച നടന്ന ഫൈനലിൽ സ്പാനിഷ് താരം ഗാർബിനെ മുഗുരുസയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് (4-6, 6-2, 6-2) തോൽപ്പിച്ചാണ് ഈ 21-കാരി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ടത്.

ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ച് വന്ന് മുഗുരുസയെ നിഷ്പ്രഭമാക്കുകയായിരുന്നു കെനിൻ. ഓസ്‌ട്രേലിയൻ ഓപ്പൺ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 21 വയസും 80 ദിവസവുമുള്ള കെനിൻ. 20 വയസും 283 ദിവസവും പ്രായമുള്ളപ്പോൾ 2008ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ മരിയ ഷറപ്പോവയാണ് പ്രായം കുറഞ്ഞ കിരീട ജേതാവ്.

ലോക ഒന്നാം റാങ്കുകാരി ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിൻ ഫൈനലിലെത്തിയത്. നാലാം സീഡ് റുമാനിയയുടെ സിമോണ ഹാലെപിനെ അട്ടിമറിച്ചായിരുന്നു സീഡില്ലാത്ത മുഗുരുസ ഫൈനലിലെത്തിയത്.

Exit mobile version