അടിച്ചു തകര്‍ത്ത് ഡി കോക്ക്; മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍

വാങ്കഡ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച സ്‌കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 162-5 (20) റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയ ക്വിന്റണ്‍ ഡികോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

സ്വന്തം തട്ടകത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ആദ്യം നഷ്ടമായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റായിരുന്നു. 18 പന്തില്‍ 24 റണ്‍സാണ് രോഹിത് നേടിയത്.

ക്വിന്റണ്‍ ഡികോക്ക് 58 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവ് (23), ഹാര്‍ദിക് പാണ്ഡ്യ (18) എന്നവരാണ് മറ്റു സ്‌കോറര്‍മാര്‍. സണ്‍റൈസേഴ്സിന് വേണ്ടി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി

Exit mobile version