ഐപിഎൽ : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മാർച്ച് 26 ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ഈ സീസണിലെ ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു.

പ്ലേ ഓഫ് മത്സരങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡിവൈ പാട്ടിൽ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ വേദികളിലാവും നടക്കുക.

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് പെട്രോൾ വില കുതിച്ചുയർന്നേക്കും; 22 രൂപയോളം കൂടാൻ സാധ്യത

മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതം നടക്കുമ്പോൾ ബ്രാബോൺ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളുണ്ടാവും.
.

Exit mobile version