ഒറ്റക്കൈ കൊണ്ട് ബാറ്റ് ആഞ്ഞുവീശി ഡിവില്ലിയേഴ്‌സ്; പന്ത് തുളച്ചുകയറിയത് ചിന്നസ്വാമിയുടെ മേല്‍ക്കൂരയില്‍! അതിശയിപ്പിക്കുന്ന ഷോട്ടിന്റെ വീഡിയോ

19ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു ഈ വിസ്മയകരമായ ഷോട്ട് പിറന്നത്.

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇത് ആഘോഷത്തിന്റെ നിമിഷങ്ങളാണ്. തുടര്‍ത്തോല്‍വികള്‍ക്ക് ശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബിനേയും പരാജയപ്പെടുത്തി ബാംഗ്ലൂര്‍ ഇന്നലെയും വിജയക്കൊടി നാട്ടിയിരുന്നു. ഇതിനിടെ, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അതിശയിപ്പിക്കുന്ന സിക്സുമായി ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്സ് സകലരേയും ഞെട്ടിക്കുകയും ചെയ്തു. ഈ സിക്‌സറാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരം. ഒറ്റക്കൈ കൊണ്ട് നേടിയ സ്‌കിസ് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. അടിച്ചു പറത്തിയതാകട്ടെ ഇന്ത്യയുടെ മികച്ച ബോളര്‍ മുഹമ്മദ് ഷമിയെറിഞ്ഞ പന്തിനേയും.

19ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു ഈ വിസ്മയകരമായ ഷോട്ട് പിറന്നത്. ഷമിയുടെ അപകടകരമായ ഒരു ഫുള്‍ടോസ് ഡെലിവറി ലോങ് ലെഗിലൂടെ ഡിവില്ലിയേഴ്സ് സിക്സര്‍ പായിക്കുകയായിരുന്നു. 95 മീറ്റര്‍ അപ്പുറമാണ് പന്ത് പതിച്ചത്. സിക്സിന്റെ വീഡിയോ കാണാം.

കിങ്സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിന് തോല്‍പ്പിച്ചതോടെ 11 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റായിട്ടുണ്ട് ബാംഗ്ലൂരിന്. 11 മത്സരങ്ങളില്‍ 10 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ 17 റണ്‍സിന് കിങ്‌സ് ഇവനെ പരാജയപ്പെടുത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Exit mobile version