നാലാം ജയം ഉറപ്പിക്കാന്‍ ചെന്നൈ; മുംബൈയ്‌ക്കെതിരെ 171 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ നാലാം ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.

43 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ക്രുനാല്‍ പാണ്ഡ്യ 32 പന്തില്‍ നിന്നും 42 റണ്‍സ് നേടി. പൊള്ളാര്‍ഡ് 17 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 25 റണ്‍സുമായി പുറത്താകാതെ നിന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ(4) നഷ്ടമായ മുംബൈയ്ക്ക് ഏഴാം ഓവറില്‍ രോഹിത് ശര്‍മ്മയെയും (13) നഷ്ടമായി.തുടര്‍ന്ന് മന്ദഗതിയിലായ മുംബൈയുടെ സ്‌കോറിങിന് സൂര്യകുമാര്‍ യാദവും പാണ്ഡ്യയും ചേര്‍ന്നാണ് വേഗത കൂട്ടിയത്.

ഈ സീസണില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ചെന്നൈ സൂപ്പര്‍ കിങ്സ് ആറ് പോയിന്റുമായി ഒന്നാമതാണ്.

Exit mobile version