വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം

ലാസ് വാഗസ്: മോഡല്‍ കത്രിന്‍ മയോര്‍ഗയുടെ പരാതിക്ക് പിന്നാലെ വീണ്ടും പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക പീഡന പരാതി. ഡെയിലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2009ല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു മോഡല്‍ കത്രിന്‍ മയോര്‍ഗയുടെ ആരോപണം.

മോഡലിന്റെ അഭിഭാഷകനാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. റൊണാള്‍ഡോയില്‍ നിന്നും തങ്ങള്‍ക്കും സമാന അനുഭവമുണ്ടായതായി മൂന്ന് സ്ത്രീകള്‍ അവരെ അറിയിക്കുകയായിരുന്നു. ഒരു പാര്‍ട്ടിക്ക് പിന്നാലെ റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ആരോപിക്കുന്നു. മയോര്‍ഗയുടെ പീഡന പരാതി അന്വേഷിക്കുന്ന ലാസ് വെഗാസ് പോലീസിന് വിശദാംശങ്ങള്‍ കൈമാറിയതായും അഭിഭാഷകന്‍ വ്യക്തമാക്കി.

Exit mobile version