ക്രിക്കറ്റിലെ ചതി! ബട്‌ലറെ മങ്കാഡിങ് വിക്കറ്റിന് ഇരയാക്കി അശ്വിന്‍; രോഷം പൂണ്ട് സോഷ്യല്‍മീഡിയ! ന്യായീകരിച്ച് ആരാധകരും അശ്വിനും

ജയ്പൂര്‍: ഐപിഎല്ലിനെ തുടക്കത്തില്‍ തന്നെ വിവാദത്തിലേക്ക് തള്ളി വിട്ട് മങ്കാഡിങ് വിക്കറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ ടെസ്റ്റ് താരവുമായ ആര്‍ അശ്വിനാണ് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറെ മങ്കാഡിങ്ങിന് ഇരയാക്കിയത്.

ബൗളര്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുമ്പോള്‍ നോണ്‍സ്ട്രൈക്കിലെ ബാറ്റ്സ്മാന്‍ ഓടാന്‍ തുടങ്ങിയാല്‍ റണ്‍ഔട്ടാക്കാനുള്ള നിയമമുണ്ട്. അതുപയോഗപ്പെടുത്തിയാണ് അശ്വിന്‍ ബട്ലറെ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിലെ ചതിപ്രയോഗമാണിതെന്ന് ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. അതുക്കൊണ്ട് ഇത്തരമൊരു രീതിയില്‍ ബാറ്റ്സ്മാനെ പുറക്കാന്‍ മിക്കസമയങ്ങളിലും ആരും മുതിരാറില്ല. വാണിങ് നല്‍കുകയാണ് പതിവ്.

അശ്വിന്‍ നിര്‍ണായകമായ ബട്‌ലറുടെ വിക്കറ്റ് ചതിയിലൂടെ കൈക്കലാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. അശ്വിന്റേത് ചതിയാണെന്നും ക്രിക്കറ്റ് മാന്യന്മാരുടെ ഗെയിം ആണെന്നും ഇത് മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഒരുകൂട്ടര്‍ പറയുമ്പോള്‍, ക്രിക്കറ്റിലെ നിയമം അനുസരിച്ചല്ലേ അശ്വിന്‍ വിക്കറ്റെടുത്തതെന്ന് മറുവാദം ഉയരുന്നു. അതുകൊണ്ട് തന്നെ അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് അഭിപ്രായം വന്നുകഴിഞ്ഞു. എന്നാല്‍ സംഭവത്തെ ന്യായീകരിച്ച് അശ്വിന്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് സ്‌കോററായ 69 റണ്‍സ് നേടിയ ജോസ് ബട്ലറുടെ വിക്കറ്റ് വീണതോടെ പതറിയ ടീം കിങ്സ് ഇലവന്‍ പഞ്ചാബിനോട് 14 റണ്‍സിനായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തില്‍ ചെയ്യുന്നത്. മുമ്പ് ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് നായകനായിരുന്ന വിരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.

Exit mobile version