രണ്ടുമിനിട്ടില്‍ 221 തവണ ഫുട്‌ബോള്‍ തട്ടിക്കളിച്ച് ഏഴുവയസ്സുകാരന്‍; വൈറല്‍ വീഡിയോ

സൈബര്‍ ലോകത്ത് വൈറലായി കുഞ്ഞ് ഫുട്‌ബോള്‍ താരം. തുടര്‍ച്ചയായി 221 തവണ ഫുട്‌ബോള്‍ തട്ടിക്കളിയ്ക്കുന്ന ഏഴുവയസ്സുകാരനാണ് സൈബര്‍ ലോകത്തെ താരമായിരിക്കുന്നത്.

പാകിസ്താനിലെ ബലുചിസ്ഥാനിലെ ഡുക്കി ജില്ലയില്‍ താമസിക്കുന്ന
എസ്സാ ഉള്‍ഹ്ഖാന്‍ മെലാസായ് ആണ് കുട്ടിത്താരം. വെറും ഏഴ് വയസ് മാത്രം പ്രായമുള്ള ഈ കുട്ടിയുടെ പ്രകടനം പ്രഫഷണല്‍ കളിക്കാരെ വെല്ലും വിധമാണെന്ന് യാതൊരു തര്‍ക്കവുമില്ല.

എന്നാണ്. ഏകദേശം രണ്ടു മിനിട്ടിലധികം മാത്രം സമയമെടുത്താണ് എസ്സാ 221 പ്രാവശ്യം ഫുട്‌ബോള്‍ തട്ടുന്നത്.

എസ്സായുടെ അമ്മാവനായ നസര്‍ കുശാല്‍ ഖാനാണ് ഈ മനോഹരദൃശ്യങ്ങള്‍ പകര്‍ത്തിയത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്, വീഡിയോയ്ക്ക് മികച്ച പ്രതികരണം പങ്കുവച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version