കപ്പ് ഉയര്‍ത്താനാകാതെ തളര്‍ന്ന സമയത്ത് എതിരാളികളുടെ മെസി ചാന്റും! അല്‍-ഹിലാല്‍ ആരാധകരോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റിയാനോ; വൈറല്‍

റിയാദ്: സൗദിയിലെ റിയാദ് കപ്പ് സീസണില്‍ ഫൈനലില്‍ അല്‍ഹിലാല്‍ ആരാധകരോട് അല്‍നാസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കയര്‍ത്ത സംഭവം ചര്‍ച്ചയാകുന്നു. ഫൈനലില്‍ അല്‍ഹിലാലിനോട് താരത്തിന്റെ അല്‍നാസര്‍ 2-0ന് അടിയറവ് പറയുകയും ചെയ്തു.

മത്സരത്തില്‍ ഗോള്‍ നേടാനോ മികച്ച അവസരങ്ങള്‍ തുറക്കാനോ സാധിക്കാതെ പോയ ക്രിസ്റ്റിയാനോയ്ക്ക് മഞ്ഞകാര്‍ഡും ലഭിച്ചിരുന്നു. നിരാശനായ താരത്തെയാണ് മത്സരശേഷവും കാണാനായത്. ഈ മത്സരത്തിനായി ഗ്രൗണ്ടില്‍ ഇറങ്ങിയ താരത്തെ പ്രകോപിപ്പിച്ചുകൊണ്ടായിരുന്നു അല്‍ഹിലാല്‍ ആരാധകരുടെ ഭാഗത്തു നിന്നും മെസി ചാന്റ് ഉയര്‍ന്നത്. ഇതോടെ താരം കടുത്ത ദേഷ്യം പ്രകടിപ്പിക്കുകയായിരുന്നു.

‘മെസി അല്ല താനാണിവിടെ കളിക്കുന്നതെന്നും താരം ആരാധകര്‍ക്ക് നേരെ തിരിഞ്ഞുനിന്ന് ഉറക്കെ പറയുന്ന താരത്തെ വീഡിയോയില്‍ കാണാം. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മത്സരത്തിലുടനീളം ദേഷ്യത്തിൽ കാണപ്പെട്ട റൊണാൾഡോ റഫറിയോടും കയർത്തിരുന്നു. മത്സരശേഷം അഭിനന്ദിക്കാനെത്തിയവരോടും താരം ദേഷ്യവും നിരാശയും പ്രകടിപ്പിച്ചു.

ALSO READ- കൊച്ചുവേളി മുതൽ അയോധ്യവരെ; 3300 രൂപയുടെ ടിക്കറ്റെടുത്താൽ താമസവും ഭക്ഷണവും ബിജെപി വക ഫ്രീ; തിരഞ്ഞെടുപ്പിന് മുൻപ് ദിവസവും അരലക്ഷം തീർത്ഥാടകർ ലക്ഷ്യം; യാത്ര ഇങ്ങനെ

അല്‍ നസ്‌റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ ഹിലാല്‍ കപ്പുയര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ മുഴുവന്‍ സമയവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ടിലുണ്ടായിരുന്നെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ഇതിനിടെ മത്സരശേഷം നിരാശനായി മടങ്ങുമ്പോള്‍ റൊണാള്‍ഡോ ടണലിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് ഹിലാല്‍ ആരാധകര്‍ റൊണാള്‍ഡോക്ക് നേരെ ടവലുകള്‍ വലിച്ചെറിയുകയും ചെയ്തു. ഇതിനോടും റൊണാള്‍ഡോ അതേരീതിയില്‍ തിരിച്ചടിച്ചു. കിങ് ഫഹദ് സ്‌പോട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ അല്‍ഹിലാല്‍ രണ്ടു ഗോളുകളും നേടിയാണ് വിജയം കൈപ്പിടിയിലാക്കിയത്. 7ാം മിനിറ്റില്‍ മിലിങ്കോവിച് സാവിചാണ് ആദ്യ ഗോള്‍ നേടിയത്. 30ാം സലീം അല്‍ ദൗസരി ലീഡി ഉയര്‍ത്തി.

Exit mobile version