കരുത്തരായ മോഹൻ ബഗാനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സിന് മിന്നും വിജയം; രക്ഷയായത് ദിമിത്രിയോസിന്റെ ഗോൾ

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയത്തുടർച്ചയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കളിതുടങ്ങി ഒമ്പതാം മിനിറ്റിൽ ഗ്രീക്ക് സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

നാലാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം വ്യക്തമാക്കിയിരുന്നു. പ്രതിരോധ താരത്തിൽനിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിന്റെ മധ്യത്തിൽനിന്ന് ദിമിത്രിയോസ് തൊടുത്ത ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയി.

തുടർന്നാണ് ഒമ്പതാം മിനിറ്റിൽ ഫലംകണ്ടു. ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്നും ദിമിത്രിയുടെ ഇടങ്കാൽ ബുള്ളറ്റ് ഷോട്ടാണ് ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിലേക്ക് കടന്നത്. സീസണിൽ ദിമിത്രിയോസിന്റെ ഏഴാം ഗോളാണിത്. ഇതോടെ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളോടെ ഒന്നാം സ്ഥാനത്താണ് ദിമിത്രിയോസ്.

ALSO READ- പലസ്തീന് ഐക്യദാർഢ്യം; പുതുവത്സര ആഘോഷങ്ങൾ വിലക്കി ഷാർജ ഭരണകൂടം; ലംഘിച്ചാൽ നിയമനടപടി

രണ്ടാം പകുതിയിൽ പെപ്രയുടെയും രാഹുലിന്റെയും മികച്ച എണ്ണം പറഞ്ഞ ഷോട്ടുകളാണ് നിർഭാഗ്യം കൊണ്ട് ലക്ഷ്യം കാണാതെ പോയത്. അതേസമയം, ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 26 പോയിന്റുകളോടെ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് നായകൻ മാർകോ ലെസ്‌കോവിചാണ് പ്ലേയർ ഓഫ് ദി മാച്ച്.

Exit mobile version