സമനില മതി നോക്കൗട്ട് റൗണ്ടിലെത്താന്‍; എന്നാല്‍ സമനിലയ്ക്കായി കളിക്കാന്‍ ഇന്ത്യയ്ക്കറിയില്ല; ജയം മാത്രം ലക്ഷ്യമെന്ന് കോച്ച് കോണ്‍സ്റ്റന്റൈന്‍

ഇന്ത്യ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍.

അബുദാബി: ഏഷ്യാ കപ്പില്‍ നോക്കൗണ്ട് റൗണ്ട് ലക്ഷ്യമാക്കി ഇറങ്ങുന്ന ഇന്ത്യ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍. ഇന്ന് നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈന് എതിരായി ഇറങ്ങുമ്പോള്‍ സമനില മതി നോക്കൗട്ട് ഉറപ്പിക്കാന്‍ എന്നാല്‍, വിജയം മാത്രം ആയിരിക്കും ലക്ഷ്യം എന്ന് കോച്ച് പറയുന്നു.

സമനിലയ്ക്കായി എങ്ങനെയാണ് കളിക്കേണ്ടത് എന്ന് തനിക്ക് അറിയില്ല. എപ്പോഴും വിജയിക്കാന്‍ വേണ്ടി ആണ് കളിക്കുന്നത് എന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ബഹ്‌റൈന്‍ മികച്ച ടീമാണ്. യുഎഇയ്‌ക്കെതിരെ അവരായിരുന്നു മികച്ച ടീം. തായ്‌ലാന്‍ഡിനെതിരെ നിര്‍ഭാഗ്യം കൊണ്ടാണ് അവര്‍ തോറ്റത്. ഇന്ന് ഇന്ത്യക്ക് എതിരെയും ബഹ്‌റൈന്‍ നിര്‍ഭാഗ്യം തുടരട്ടെ എന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് മാത്രം ഉള്ളതിനാല്‍ ബഹ്‌റൈനും ഇന്ന് സമനില കൊണ്ട് കാര്യം ഉണ്ടാവില്ല. ബഹ്‌റൈനും വിജയിക്കാനായാണ് കളിക്കുക എന്നും കോണ്‍സ്റ്റന്റൈന്‍ ഓര്‍മ്മിപ്പിച്ചു.

Exit mobile version