വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം; ഇംഗ്ലണ്ടിനെ 106 റണ്‍സിന് തറപറ്റിച്ചു

വിശാഖപട്ടണം: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിജയം കൊയ്ത് ആതിഥേയര്‍. നാലാം ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ വിജയം കൈയ്യടക്കുകയായിരുന്നു. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ബംഗളൂരിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നിലവില്‍ സമനിലയിലായി (1-1)

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് ബൗളര്‍മാരുടെ പ്രകടനമാണ്. ഇംഗ്ലീഷ് പടയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ കൂടാരം കയറ്റിയതാണ് വിജയത്തിലേക്ക് നയിച്ചത്. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 292-റണ്‍സിന് ഓള്‍ഔട്ടായി.

also read- ‘കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’; ‘കേരളം തളരില്ല, തകര്‍ക്കില്ല,തകര്‍ക്കാന്‍ അനുവദിക്കില്ല’; ബജറ്റിനിടെ നിയമസഭയില്‍ മുഴങ്ങി വാക്കുകള്‍

ഇന്ത്യ-396 & 255, ഇംഗ്ലണ്ട്-253 & 292 നാലാം ദിനം 67-1 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് റെഹാന്‍ അഹ്‌മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നേരത്തേ 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഉയര്‍ത്തിയത്.

ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 253 റണ്‍സിന് ഓള്‍ഔട്ടാക്കി 143 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 255 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ ടീം 396 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു.

Exit mobile version