‘കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’; ‘കേരളം തളരില്ല, തകര്‍ക്കില്ല,തകര്‍ക്കാന്‍ അനുവദിക്കില്ല’; ബജറ്റിനിടെ നിയമസഭയില്‍ മുഴങ്ങി വാക്കുകള്‍

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ മുഴങ്ങി കേരളത്തിന്റെ അഭിമാന വാക്കുകളും കവിതാ ശകലവും. ധനമന്ത്രി കെ എൻ ബാലഗോപാൽ ‘കേരളം തളരില്ല, തകര്‍ക്കില്ല,തകര്‍ക്കാന്‍ അനുവദിക്കില്ല’, എന്ന വാക്കുകളോടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്. കേന്ദ്രം സർക്കാരിന്റെ അവഗണനകൾ എണ്ണി പറഞ്ഞ മന്ത്രി, സംസ്ഥാനത്തെ കേരള സർക്കാർ കൈവിടില്ലെന്നു തറപ്പിച്ചു പറഞ്ഞു.

സംസ്ഥാനത്തിന്റെ നിലവിലെ കാർഷിക രംഗത്തെ അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി തയ്യാറാക്കിയ പദ്ധതികൾ ഓരോന്നായി വിവരിച്ചു കൊണ്ടായിരുന്നു പ്രസംഗം.
ഇത്തവണത്തെ മന്ത്രിയുടെ രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം കെ എന്‍ ബാലഗോപാലിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായി മാറുകയും ചെയ്തു.

2022 ല്‍ 2 മണിക്കൂര്‍ 15 മിനുട്ട് ആയിരുന്നു ബജറ്റ് അവതരണമെങ്കില്‍ 2023 ല്‍ 2 മണിക്കൂര്‍ 18 മിനിട്ട് ആയിരുന്നു. ഇതാണ് ഇപ്പോള്‍ 2 മണിക്കൂര്‍ 30 മിനിറ്റ് പിന്നിട്ടത്. ധനകാര്യ മന്ത്രിയുടെ നാലാമത്തെ ബജറ്റാണിത്.

വള്ളത്തോളിന്റെ കേരളീയം എന്ന കവിതയിലെ ‘ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വരികളും മന്ത്രി ഉദ്ധരിച്ചു.
Also read-സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിക്കും; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കും നിരക്ക് വര്‍ധന 15 ഇരട്ടിയോളം

മലയാളികളുടെ ജീവിതത്തെയും സൗകര്യത്തെയും കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നതിനായി ദിശാസൂചകമായ പദ്ധതികളും പ്രഖ്യാപനങ്ങളും ആണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും മന്ത്രി പ്രഖ്യാപിച്ചു.

Also read- പങ്കാളിത്ത പെന്‍ഷന് പകരം സംസ്ഥാനത്ത് ഇനി അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം; പഠിക്കാന്‍ സമിതിയെന്ന് ധനമന്ത്രി

.ഒട്ടുമിക്ക മേഖലകളെയും ഉള്‍പ്പെടുത്തി എല്ലാ മേഖലയിലെയും വികസനത്തിനായി ആവശ്യത്തിനുള്ള ഫണ്ട് അനുവദിച്ചു കൊണ്ടാണ് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. സമാധാനത്തിന്റെ വികസന കുത്തിപ്പാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നു ധാനമന്ത്രിയുടെ വാക്കുകൾ തെളിയിക്കുന്നു.

Exit mobile version