ഷാകിബിനെ ശ്രീലങ്കയിലേക്ക് കയറ്റില്ല; ക്രിക്കറ്റ് കളിക്കാൻ വന്നാൽ കല്ലെറിഞ്ഞ് ഓടിക്കും: രോഷത്തോടെ എയ്ഞ്ജലോ മാത്യൂവിന്റെ സഹോദരൻ

ഇക്കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് അപ്പീൽ ചെയ്ത് ടൈംഡ് ഔട്ടാക്കിയത് വലിയ ചർച്ചയായിരുന്നു.146 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഒരു താരം ആദ്യമായാണ് ടൈംഡ് ഔട്ടിൽ പുറത്തായത്.

രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും മാത്യൂസ് ബാറ്റിങ്ങിന് തയാറായില്ലെന്ന് ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് ഹസൻ അപ്പീൽ ചെയ്തത് അംപയർ അംഗീകരിച്ചതോടെയാണ് ഔട്ട് വിധിച്ചത്. ഹെൽമറ്റിന്റെ സ്ട്രാപ് പൊട്ടിയതോടെ ക്രീസിലെത്തിയ താരം ഇതുമാറിയെടുക്കാനായി സമയം കൂടുതൽ എടുത്തതോടെയാണ് ഷാകിബ് അപ്പീൽ ചെയ്തത്.

ഇതോടെ മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ബംഗ്ലാദേശ് നായകൻ അപ്പീൽ പിൻവലിക്കാൻ തയാറാകാതെ വന്നതോടെ അംപയർ മനസ്സില്ലാ മനസ്സോടെ ഔട്ട് വിളിക്കുകയായിരുന്നു.

ALSO READ-സിനിമയിലും മിമിക്രിയിലും തിളങ്ങി; ഒരാഴ്ച മുൻപ് വന്ന ശ്വാസകോശ അണുബാധ ജീവനപഹരിച്ചു; കലാഭവൻ ഹനീഫിന് ആദരാഞ്ജലിയുമായി സിനിമാ ലോകം
പിന്നാലെ ഇത് വലിയ ചർച്ചയായി. ഷാകിബ് ചെയ്തത് നിയമാവലി പ്രകാരം തെറ്റല്ലാത്തതിനാൽ അദ്ദേഹ്തതെ അനുകൂലിച്ചും നിരവധി പേരെത്തി. എന്നാൽ മാന്യമായ കളിയിൽ ഇത്തരം വിട്ടുവീഴ്ചകൾ ചെയ്യണമെന്നുണ്ടെന്നും പലരു അഭിപ്രായപ്പെട്ടു.

മത്സരശേഷം രൂക്ഷമായി വിമർശിച്ച് മാത്യൂസും രംഗത്തുവന്നിരുന്നു. ബംഗ്ലാദേശിൽ നിന്നും ഷാകിബിൽനിന്നും ഉണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞിരുന്നു. ബംഗ്ലാദേശ് ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. തനിക്ക് ഷാകിബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവൻ തന്നെ എല്ലാം ഇല്ലാതാക്കിയെന്നും മാത്യൂസ് വിമർശിച്ചു.

ALSO READ- പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് പുറത്തുവിടില്ല, സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാനുള്ള അധികാരമില്ല, പുനഃപരിശോധന ഹര്‍ജി തള്ളി

പിന്നാലെ മാത്യൂസിന്റെ സഹോദരൻ ട്രെവിസും ഷാകിബിനെതിരെ രംഗത്തെത്തി. ഇനി മേലാൽ ഷാകിബിനെ ശ്രീലങ്കയിലേക്ക് കയറ്റില്ലെന്നും താരം ദ്വീപ് രാഷ്ട്രത്തിൽ ക്രിക്കറ്റ് കളിക്കാൻ വന്നാൽ കല്ലെറിഞ്ഞ് ഓടിക്കുമെന്നുമാണ് ട്രെവിസ് പറഞ്ഞത്.

‘ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശ് നായകന് കളിയിലെ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് അറിയില്ല, കളിയിൽ മാന്യതയും മനുഷ്യത്വവും കാണിച്ചില്ല. ബംഗ്ലാദേശ് ടീമിൽനിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ഷാക്കിബ് ശ്രീലങ്കയിൽ വന്നാൽ ആരാധകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവരും’- എന്നാണ് ട്രെവിസ് മാധ്യമങ്ങളോട് പറഞ്ഞത്.

Exit mobile version