ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു : ആവശ്യക്കാരല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്നും നിര്‍ദേശം

കൊളംബോ : സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു. യാത്രാ സംവിധാനങ്ങളില്ലാത്തതിനാല്‍ അവശ്യവിഭാഗത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ദിവസങ്ങളായി പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനത്തിന് ക്യൂ നില്‍ക്കുകയാണ് ആളുകള്‍. പ്രധാന റോഡുകളെല്ലാം തന്നെ പ്രക്ഷോഭകര്‍ ഉപരോധിച്ചു. പല പെട്രോള്‍ പമ്പുകളിലും പരിമിതമായ സ്റ്റോക്ക് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായി.

ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം വിദേശകടത്തിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. അത്യാവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് മാത്രം അടിയന്തരമായി 750 കോടി ഡോളര്‍ വേണമെന്നാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചത്. എന്നാല്‍ 100 കോടി ഡോളര്‍ പോലും രാജ്യത്തിന്റെ പക്കലില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകളാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also read : പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞു; കെഎസ്ആർടിസി ബസിൽ എത്തി സന്തോഷ് പണ്ഡിറ്റ്! വേണ്ട സഹായങ്ങൾ ഒരുക്കി, താരത്തിന് കൈയടി

അതിനിടെ 9 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 13 ആയി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യവും തന്ത്രപ്രധാനവുമായ ധനമന്ത്രി സ്ഥാനത്തേക്ക് ആരെയും നിയമിച്ചിട്ടില്ല.

Exit mobile version