പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞു; കെഎസ്ആർടിസി ബസിൽ എത്തി സന്തോഷ് പണ്ഡിറ്റ്! വേണ്ട സഹായങ്ങൾ ഒരുക്കി, താരത്തിന് കൈയടി

Santhosh pandit | Bignewslive

സീതത്തോട്: ചോർന്ന് ഒലിക്കുന്ന കൂരയ്ക്കുള്ളിൽ ആനത്തോട് വനത്തിൽ തമ്പടിച്ചിരിക്കുന്ന ആദിവാസി കുടുംബത്തിനു സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ വാർത്തയിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്.

2 വർഷം; ഒന്നും പത്തും നൂറുമായി സ്വരുക്കൂട്ടി ഏറെ കൊതിച്ചു വാങ്ങിയ സൈക്കിൾ; കള്ളൻ കൊണ്ട് പോയത് വീട്ടുമുറ്റത്ത് നിന്ന്! കണ്ണീരോടെ ഈ 9വയസുകാരൻ

തോരാത്ത മഴയെ അവഗണിച്ച് എത്തിച്ച സഹായങ്ങൾ കുടുംബത്തിന് വലിയ ആശ്വാസം പകർന്നു. കോഴിക്കോട്ട് നിന്ന് കിലോമീറ്ററുകൾ താണ്ടി കെഎസ്ആർടിസി ബസിൽ ആണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. സിനിമാ ആർട്ടിസ്റ്റും നിർമാതാവുമായ സന്തോഷ് പണ്ഡിറ്റ് നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് താരം ഇവിടെയും എത്തിയത്.

തങ്കയ്യാഓമനയും 7 മക്കളും അടങ്ങുന്ന കുടുംബം ആനത്തോട് അണക്കെട്ടിൽ മീൻ വളർത്തിയും മീൻ പിടിച്ചുമാണ് കഴിയുന്നത്. ഇവരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണുന്നതിനൊപ്പം ആവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് പണ്ഡിറ്റ് പറയുന്നു.

ഇതിനു പുറമെ, ആനത്തോട്ടിലേക്കുള്ള യാത്രക്കിടെ റോഡ് വക്കുകളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളേയും പണ്ഡിറ്റ് സന്ദർശിച്ചു. ഇവർക്കും കൈയിൽ കരുതിയിരുന്ന ഭക്ഷണക്കിറ്റുകൾ അടക്കമുള്ള സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

വയനാട് അടക്കമുള്ള ആദിവാസി മേഖലയിൽ പണ്ഡിറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ സജീവമാണ്. സിനിമാ മേഖലയിൽ നിന്ന് അടക്കം തനിക്ക് ലഭിക്കുന്ന വരുമാന മാർഗം എല്ലാ നിർധനരായ കുടുംബങ്ങൾക്കു നൽകുകയാണ് ചെയ്യുന്നത്. സ്വന്തമായി ഉണ്ടായിരുന്ന വാഹനവും അടുത്ത സമയം അശരണക്കു സഹായം എത്തിക്കുന്നതിനായി വിറ്റിരുന്നു. ആവശ്യങ്ങൾ അറിയിച്ചാൽ സഹായിക്കാൻ ഓടിയെത്തുമെന്ന് അറിയിച്ചാണ് സന്തോഷ് പണ്ഡിറ്റ് കാട് ഇറങ്ങിയത്.

Exit mobile version