ലുങ്കിയുടുത്ത് വന്നതിനാല്‍ മള്‍ട്ടിപ്ലക്‌സ് ടിക്കറ്റ് നിഷേധിച്ചു; വിവാദമായതോടെ സ്വീകരണവും

ധാക്ക: വസ്ത്രധാരണത്തിന്റെ പേരില്‍ ആളുകളെ തരംതിരിക്കുന്നതും മാറ്റിനിര്‍ത്തുന്നതുമെല്ലാം വലിയ അനീതി ആണ്. അത് അറിയാമെങ്കിലും പല ഇടങ്ങളിലും ഇത്തരത്തില്‍ വേര്‍തിരിവുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലുങ്കിയുടുത്ത് വന്നയാള്‍ക്ക് മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചതാണ് സംഭവം. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ സ്റ്റാര്‍ സിനിപ്ലക്‌സ് തിയേറ്ററില്‍ സിനിമ കാണാനെത്തിയെങ്കിലും ലുങ്കി ഉടുത്തതിന്റെ പേരില്‍ തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ പരാതിയില്‍ പറയുന്നത്.

ഇക്കാര്യം പറഞ്ഞുകൊണ്ട് സൂചിപ്പിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായി. ഇതോടെ
സംഭവത്തില്‍ വിശദീകരണവുമായി സ്റ്റാര്‍ സിനിപ്ലക്‌സ് എത്തി. ഒരു തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്നും അത്തരത്തില്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തുകയെന്നത് തങ്ങളുടെ നയമല്ലെന്നും വിശദീകരണത്തില്‍ പറഞ്ഞു.

Exit mobile version