55 ഗ്രാം പോപ്‌കോണിന് 460 രൂപ, 600 എംഎല്‍ പെപ്‌സിക്ക് 360 രൂപ: പോക്കറ്റ് കാലിയാക്കി തിയ്യേറ്ററുകള്‍

നോയിഡ: കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം തിയ്യേറ്ററിലെത്തി സിനിമ കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമാണ്. മള്‍ട്ടിപ്ലക്‌സിലെ ടിക്കറ്റിനും ഭക്ഷണ സാധനങ്ങളുടെയും വില എക്കാലത്തും ചര്‍ച്ചയാകുന്നതാണ്.

തിയ്യേറ്ററില്‍ സിനിമ കാണുന്നതിനുള്ള ചെലവ് ഉയര്‍ന്നതിനെ കുറിച്ചുള്ള ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. തിയറ്ററിലെ പോപ്‌കോണിന്റേയും പെപ്‌സിയുടേയും വില ചൂണ്ടി ഒരു ട്വീറ്റ് ചര്‍ച്ചയായിരിക്കുകയാണ്. 55 ഗ്രാം പോപ്‌കോണിന് 460 രൂപയാണ് വില. 600 എംഎല്‍ പെപ്‌സിക്ക് 360 രൂപയും.

പ്രശസ്ത പത്രപ്രവര്‍ത്തകനും റാംനാഥ് ഗോയങ്ക അവാര്‍ഡ് ജേതാവ് കൂടിയായ ത്രിദീപ് കെ മണ്ഡലാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നോയിഡ പിവിആര്‍ സിനിമാസിലെ ഭക്ഷണ ബില്ല് പങ്കുവച്ചിരിക്കുന്നത്.

ബില്ലിന്റെ ചിത്രം പങ്കുവച്ച് കൊണ്ട്, ത്രിദീപ് ഇങ്ങനെ എഴുതി, ’55 ഗ്രാം ചീസ് പോപ്കോണിന് 460 രൂപ, 600 മില്ലി പെപ്സിക്ക് 360 രൂപ. @_PVRCinemas Noida-Â ആകെ 820 രൂപ. അത് @PrimeVideoIN-³sd വാര്‍ഷിക സബ്സ്‌ക്രിപ്ഷന് ഏകദേശം തുല്യമാണ്. ആളുകള്‍ ഇപ്പോള്‍ സിനിമാശാലകളില്‍ പോകാത്തതില്‍ അതിശയിക്കാനില്ല.

Read Also: ടിക്കറ്റ് എടുത്തിട്ടും യാത്രാവിലക്ക്: ഹൈക്കോടതി ജഡ്ജിയ്ക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

‘കുടുംബത്തോടൊപ്പം സിനിമ കാണുന്നത് താങ്ങാനാവുന്നില്ല.’ അദ്ദേഹം എഴുതി. ആമസോണ്‍ പ്രൈം ലൈറ്റിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ 999 രൂപയ്ക്ക് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രൈം സബ്‌സ്‌ക്രിപ്ഷന് 1499 രൂപയാണ്. നോയിഡ പിവിആര്‍ സിനിമാസിലെ സ്‌നാക്‌സ് ബില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ആമസോണ്‍ പ്രൈം വളരെ ലാഭകരമാണ്.

Exit mobile version