മികച്ച പിച്ചൊരുക്കിയതിന് നന്ദി: ഗ്രൗണ്ട് സ്റ്റാഫിന് 35,000 രൂപ സമ്മാനിച്ച് രാഹുല്‍ ദ്രാവിഡ്

കാണ്‍പുര്‍: കളിക്കളത്തിലും പരിശീലകനായപ്പോഴും എന്നും വ്യത്യസ്തത കാത്തുസൂക്ഷിച്ചിട്ടുള്ളയാളാണ് രാഹുല്‍ ദ്രാവിഡ്. ഇന്ന് അവസാനിച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന് പിച്ചൊരുക്കിയ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് പാരിതോഷികം നല്‍കി വ്യത്യസ്തനായിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകന്‍.

മികച്ച രീതിയിലുള്ള സ്പോര്‍ട്ടിങ് പിച്ചൊരുക്കിയതിന് ഗ്രൗണ്ട് ജീവനക്കാരുടെ തലവനായ ശിവ് കുമാറിന് 35,000 രൂപയാണ് ദ്രാവിഡ് പാരിതോഷികം നല്‍കിയത്. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് വിവരം പുറത്തുവിട്ടത്. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്ന് ദിവസത്തില്‍ മത്സരം അവസാനിപ്പിക്കാന്‍ അനുവദിക്കാതെയിരുന്നത് ബാറ്റിങിനെയും ബോളിങിനെയും ഒരുപോലെ പിന്തുണക്കുന്ന പിച്ച് വലിയ പങ്ക് വഹിച്ചെന്നാണ് വിലയിരുത്തല്‍. ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ടോം ലാഥം, വില്‍ യങ് തുടങ്ങിയ ബാറ്റര്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്തുകയും ചെയ്തു.

Read Also:വടിയെടുത്ത് സര്‍ക്കാര്‍! വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി: മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം

അവസാന നിമിഷം ആവേശം നിറഞ്ഞ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാമായിരുന്നു. എന്നാല്‍ അജാസ് പട്ടേലും രചിന്‍ രവീന്ദ്രയും നടത്തിയ ചെറുത്തുനില്‍പ് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ദ്രാവിഡ് പഴയൊരു കീഴ്വഴക്കവും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. അരങ്ങേറ്റ താരത്തിന് ക്യാപ് സമ്മാനിക്കാന്‍ മുന്‍താരങ്ങളെ ക്ഷണിക്കുന്നതാണ് ആ കീഴ്വഴക്കം. ഇത്തരത്തില്‍ ടെസ്റ്റില്‍ അരങ്ങേറിയ ശ്രേയസ് അയ്യറിന് ക്യാപ് സമ്മാനിക്കാനെത്തിയത് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറായിരുന്നു.

Exit mobile version