‘രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം കോച്ച്’: പത്രങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്; പ്രതികരിച്ച് വാര്‍ത്തയില്‍ പ്രതികരിച്ച് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാകുമെന്നുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കോച്ചാകാനുള്ള ഓഫര്‍ ദ്രാവിഡ് സ്വീകരിച്ചിട്ടില്ലെന്നും പത്രങ്ങളിലൂടെയാണ് താന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്ന് ഗാംഗുലി വ്യക്തമാക്കി. ദ്രാവിഡ് കൂടുതല്‍ സമയം ചോദിച്ചതായും ഗാംഗ ആജ് തക്കിനോട് പറഞ്ഞു.

രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി രാഹുല്‍ ദ്രാവിഡ് സീനിയര്‍ ടീം കോച്ചാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയായിരുന്നു ഏവരും. എന്നാല്‍ ഇക്കാര്യത്തില്‍ അത്ര ഉറപ്പ് വരുത്താന്‍ വരട്ടേയെന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറയുന്നത്.

നിലവില്‍ ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ് ദ്രാവിഡ്. കോച്ചാകാന്‍ വേണ്ടി ദ്രാവിഡിനെ സമീപിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ദ്രാവിഡ് ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ ഗാംഗുലി ഇടപട്ടതിന്റെ അടിസ്ഥാനത്തില്‍ ദ്രാവിഡ് കോച്ചാകാന്‍ സമ്മതിച്ചെന്ന താരത്തിലായിരുന്നു അടുത്തിടെ വാര്‍ത്തകള്‍ പരന്നത്.

‘അവന്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ അപേക്ഷിക്കും. പ്രക്രിയ നടക്കണം. ഇപ്പോള്‍ അദ്ദേഹം എന്‍.സി.എയുടെ പരിശീലകനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ എന്‍.സി.എക്ക് വലിയ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് ഞാന്‍ നേരത്തെ ദ്രാവിഡിനോട് സംസാരിച്ചു. അദ്ദേഹത്തിന് അത്ര താല്‍പ്പര്യമില്ലായിരുന്നു. സ്ഥിതി ഇപ്പോഴും സമാനമാണെന്ന് എനിക്ക് തോന്നുന്നു. അവന്‍ കുറച്ച് സമയം ചോദിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം’-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കോച്ച് സ്ഥാനം ഏറ്റെടുക്കാനായി ദ്രാവിഡിന് 10 കോടി രൂപയും ബോണസും ഓഫര്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍.സി.എ തലവനായ ദ്രാവിഡിനിപ്പോള്‍ ഏഴുകോടിയാണ് ലഭിക്കുന്നത്.

Exit mobile version