ടോക്യോയില്‍ കായികതാരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത് കാര്‍ഡ്‌ബോര്‍ഡ് ബെഡുകള്‍ : ഒളിംപിക്‌സിനിടയില്‍ സെക്‌സ് വേണ്ടെന്ന് അധികൃതര്‍

Tokyo Olympics | Bignewslive

ടോക്യോ : ടോക്യോ ഒളിംപിക്‌സില്‍ കായിക താരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത് കാര്‍ഡ് ബോര്‍ഡ് കൊണ്ടുണ്ടാക്കിയ ബെഡുകള്‍. കായികതാരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനാണ് കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് സംഘാടകരുടെ വാദം.

ഒരാളുടെ മാത്രം ഭാരം താങ്ങാവുന്ന തരത്തിലുള്ളവയാണ് കട്ടിലുകള്‍. ഇത്തരത്തില്‍ 18000ത്തോളം കട്ടിലുകളാണ് ഒരുക്കിയിരിക്കുന്നത്. കായിക താരങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നതിനും ലൈംഗിക ബന്ധം തടയുന്നതിനുമാണ് ഇത്തരത്തില്‍ കട്ടിലുകള്‍ തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇതൊരു ബോധവത്കരണമായി കണ്ട് ശാരീരിക അകലം പാലിക്കണമെന്നും സംഘാടകര്‍ കായിക താരങ്ങളോട് ആവശ്യപ്പെട്ടു.

കായിക താരങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുമെന്ന് നേരത്തേ തന്നെ രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഒളിംപിക്‌സുമായി ബന്ധപ്പെട്ട 55 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ മൂന്ന് കായിക താരങ്ങളുമുണ്ട്.

Exit mobile version