സുവര്‍ണ ചരിത്രമെഴുതി നീരജ് ചോപ്ര: ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ടോക്കിയോ: ടോക്കിയോയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയാണ് ചരിത്രം സൃഷ്ടിച്ചത്. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ പായിച്ച് നീരജ് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.

രണ്ടാം ശ്രമത്തില്‍ 87. 58 മീറ്റര്‍ ആണ് നീരജ് സ്വന്തമാക്കിയത്. 12 താരങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. അത്ലറ്റിക്സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇതില്‍ എട്ടുപേര്‍ അവസാന റൗണ്ടിലേക്ക് കടന്നു. ഓരോ താരത്തിനും ആറ് അവസരങ്ങള്‍ വീതമാണ് ലഭിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ ടിക്കറ്റെടുത്തിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 32 താരങ്ങളില്‍ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു. നീരജിന്റെ ഏറ്റവും മികച്ച പ്രകടനം ഈ വര്‍ഷം മാര്‍ച്ചില്‍ കുറിച്ച 88.07 മീറ്റര്‍ ആയിരുന്നു.

ഇതോടെ, ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനും നീരജിനായിരുന്നു. അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം.

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. അതേസമയം മെഡല്‍ നേത്തിലും ടോക്യോയില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് നേട്ടമാണ്. ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയില്‍ നേടിയത്. ഒരു സ്വര്‍ണം രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില.

Exit mobile version