രഞ്ജി ട്രോഫി: ഡല്‍ഹിയെ പരാജയപ്പെടുത്തി കേരളം; ജയം ഇന്നിങ്‌സിനും 27 റണ്‍സിനും

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ജയം.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ജയം. ഏലൈറ്റ് ഗ്രൂപ്പ് ബി മല്‍സരത്തിലാണ് ഡല്‍ഹിയെ കേരളം തറപറ്റിച്ചത്. ഇന്നിങ്‌സിനും 27 റണ്‍സിനുമാണ് ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഡല്‍ഹി 154 റണ്‍സിന് ഓള്‍ ഔട്ടായി.

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 320 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 139 റണ്‍സെടുത്ത് പുറത്തായിരുന്നു.

തുടര്‍ന്ന് ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, സന്ദീപ് വാര്യര്‍ എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിയെ തകര്‍ത്തത്.

Exit mobile version