‘വിശന്നു വലഞ്ഞ സിംഹത്തിന് ഇരയെ കിട്ടിയ ഗര്‍ജനം’; അസറിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ വാഴ്ത്തി നാട്ടുകാരന്റെ കുറിപ്പ്

കഴിഞ്ഞദിവസം നടന്ന സയീദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുബൈയെ അനായാസം തകര്‍ത്ത കേരളത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീനാണ്. 37 ബോളില്‍ അതിവേഗ സെഞ്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസറൂദ്ദീനാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്.

54 ബോളില്‍ 11 സിക്‌സും 9 ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ അസറുദ്ദീന്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. 197 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി വിജയം സ്വന്തമാക്കിയത്.

അസറുദ്ദീന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചുള്ള
ഫത്താഹ് ബങ്കരയുടെ കുറിപ്പിങ്ങനെ:

ഇന്ന് കണ്ട പ്രകടനം കുറേ വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ്, കഠിനാധ്വാനത്തിന്റെ പര്യായമാണ് മുഹമ്മദ് അസറുദ്ദീന്‍. ഒരു ദിവസവും പരിശീലനം മുടങ്ങിയുള്ള ഒരു പരിപാടിക്കും അസര്‍ ഉണ്ടാവില്ല അതിരാവിലെ എണീച്ച് തുടങ്ങുന്ന വ്യായാമവും 11 മണിയാവുമ്പോള്‍ തുടങ്ങുന്ന ക്രിക്കറ്റ് പരിശീലനവും ആറു മണിക്ക് ജിംനേഷ്യത്തില്‍ നിന്നുള്ള പരിശീലനവുമാണ് ഇന്ന് മുംബൈക്കെതിരെ കണ്ട പ്രകടനത്തിന് രഹസ്യം.

കുറെ വര്‍ഷമായി കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമാണെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇഷ്ട ബാറ്റിംഗ് പൊസിഷന്‍ ആയ ഓപ്പണിങ് ഇറങ്ങാന്‍ പറ്റിയിട്ടില്ല കോച്ച് ടിനു യോഹന്നാനോട് അസര്‍ ആവശ്യപ്പെട്ടതാണ് സയ്യിദ് മുസ്താഖ് അലി T20 ഈ വര്‍ഷത്തെ മത്സരത്തില്‍ ഇറക്കണമെന്നാണ് ആഗ്രഹം. അസറിന്റെ ഏറ്റവും നല്ല സുഹൃത്തായ സഞ്ജു സാംസണ്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയത് അസറിന്റെ ആഗ്രഹത്തിന്റെ സഫലീകരണമായി.

അസറിനെ ആര്‍ക്കും എഴുതിത്തള്ളാന്‍ സാധിക്കുകയില്ല എതിര്‍ത്ത് അവരുടെ മുമ്പില്‍ ഒക്കെ ബാറ്റ് കൊണ്ട് മറുപടി കാണിച്ച ശീലമേയുള്ളൂ. ഇന്ന് ഓരോ കാസര്‍കോട് കാരനും അസറിന്റെ ഈ പ്രകടനത്തില്‍ അഭിമാനിക്കുന്നുണ്ട്.

പലരുടെയും ഫേസ്ബുക്കും വാട്‌സ്ആപ്പും എടുത്തുനോക്കി കഴിഞ്ഞാല്‍ തന്നെ മനസ്സിലാകും ഒരു നാട്ടുകാരന്റെ ബാറ്റിംഗ് പ്രകടനം എത്രമാത്രം ആസ്വദിച്ചിട്ടുണ്ട് എന്നത്. ഇതൊരു തുടക്കം മാത്രമാണ് സാമ്പിള്‍ വെടിക്കെട്ട് ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.

വിശന്നു വലഞ്ഞ സിംഹത്തിന് ഇരയെ കിട്ടിയ ഗര്‍ജനം ഉണ്ടായിരുന്നു. അസറുദ്ദീന്റെ ഇന്നത്തെ പ്രകടനം വെറും മലയാളികള്‍ മാത്രം ആസ്വദിച്ചതല്ല ഇന്നത്തെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്നില്‍ മത്സരം കണ്ട മുഴുവന്‍ ക്രിക്കറ്റ് ആരാധകരും അസറിനെ ആരാധിച്ചിട്ടുണ്ടാകും, അത്രമാത്രം മനോഹരമായിരുന്നു ഒരോ ഷോട്ടുകളും

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വീരേന്ദ്ര സെവാഗും കമാന്‍ഡറ്റര്‍ അര്‍ഷാദ് ഭോഗിലെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ ആയിരങ്ങളും ബിസിസിഐയുടെ ഫേസ്ബുക്ക് പേജില്‍ ലക്ഷങ്ങളും അസറുദ്ദീന്റെ ഇന്നത്തെ ഇന്നിംഗ്‌സിനെ ഗംഭീരമായിട്ടാണ് വര്‍ണിച്ചത്.

ആരുടെയും പിന്‍ബലമില്ലാതെ വരുന്ന ഐപിഎല്‍ മത്സരത്തിലേക്ക് എല്ലാ ടീമുകള്‍ക്കും വേണ്ടപ്പെട്ട ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കോടികള്‍ വിലമതിക്കുന്ന താരമായി മാറും എന്നതില്‍ ഒരു സംശയവും വേണ്ട ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ബാറ്റിംഗ് ഇതിഹാസമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര്, കമറുദ്ദീന്‍ തളങ്കര എന്ന മൂത്ത ജേഷ്ഠന്‍ ഏറ്റവും ചെറിയ അനുജനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആ പേര് നല്‍കുമ്പോള്‍ രണ്ടാമതൊരു അസ്ഹറുദ്ദീന്റെ താരോദയത്തിന് സാക്ഷിയാവും എന്ന് മനസ്സില്‍ എവിടെയെങ്കിലും ജേഷ്ഠന്‍ കരുതിയിട്ടുണ്ടാകും, എല്ലാം ഒരു നിമിത്തം.

ഇന്ന് കണ്ട പ്രകടനം കുറേ വർഷത്തെ അധ്വാനത്തിൻ്റെ ഫലമാണ് കഠിനാധ്വാനത്തിൻ്റെ പര്യായമാണ് മുഹമ്മദ് അസറുദ്ദീൻ

ഒരു ദിവസവും …

Posted by Fathah Bangara on Wednesday, 13 January 2021

Exit mobile version