ട്വന്റി 20 ഫൈനലിൽ ഇന്ന്, ആസ്ത്രേലിയ ന്യൂസിലൻഡിനെ നേരിടും

ദുബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. ദുബൈയിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് ആസ്ത്രേലിയയെ നേരിടും. ഇന്ന് ദുബൈയിൽ നടക്കുന്ന ഫൈനലോടെ ടി20യ്ക്ക് പുതിയൊരു ലോക ചാമ്പ്യനെ കിട്ടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യൻമാരായ ആസ്ത്രേലിയക്ക് ടി20യിലെ ലോകചാമ്പ്യൻപട്ടം ഇതുവരെ ലഭിച്ചിട്ടില്ല. 2010 ൽ ഫൈനലിസ്റ്റുകളായെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു.

ന്യൂസിലൻഡിനും ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. ഈ തവണ വിജയിക്കാനായാൽ പരിമിത ഓവർ ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ ആദ്യ ലോക കിരീടമാകുമിത്.

Exit mobile version