സൗരവ് ഗാംഗുലിക്ക് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

saurav ganguly, hospital | bignewslive

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അഞ്ചിയോപ്ലാസ്റ്റി ചെയ്തതിന് ശേഷം ഇന്നുതന്നെ ഗാംഗുലിയെ ഡിസ്ചാര്‍ജ് ചെയ്യും.

ഇന്ന് രാവിലെയാണ് മുന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടത്. വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴായിരുന്നു സംഭവം. അതേസമയം ഗാംഗുലിയുടെ ഇപ്പോഴത്തെ നിലയില്‍ പേടിക്കാനൊന്നുമില്ലെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേണ്ണലിസ്റ്റ് ബോറിയ മജൂംദാര്‍ ട്വീറ്റ് ചെയ്തു.

വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ മൂന്ന് അംഗ ഡോക്ടര്‍മാരുടെ സംഘത്തിന് കീഴിലാണ് ഗാംഗുലിക്ക് ചികിത്സ. കൊവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്തത് ഗാംഗുലിയായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

Exit mobile version