കൊച്ചി നഗരസഭ പരിധിയിൽ വീണ്ടും അപകടക്കെണി; തകർന്ന സ്ലാബിനിടയിലൂടെ അമ്മയുംകുട്ടിയും കാനയിൽ വീണു, അത്ഭുത രക്ഷ

drainage at kochi | Bignewslive

കൊച്ചി: കൊച്ചി നഗരസഭ പരിധിയിൽ വീണ്ടും അപകടക്കെണി. തകർന്ന സ്ലാബിനിടയിലൂടെ ഇത്തവണ കാനയിലേയ്ക്ക് വീണത് അമ്മയും കുട്ടിയുമാണ്. അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്. ചെങ്ങമനാട് സ്വദേശി നൗസിയയും മൂന്നരവയസ്സുകാരൻ റസൂലുമാണ് അപകടത്തിൽ നിന്ന് കരകയറിയത്.

ബന്ധുവീട്ടിലേക്കെത്തിയ നൗസിയയും മകനും മറ്റ് ബന്ധുക്കൾക്കൊപ്പം നടന്നുപോകുമ്പോഴാണ് സ്ലാബിനിടയിലൂടെ കാനയിലെ മാലിന്യം നിറഞ്ഞ വെള്ളത്തിലേക്ക് വീണത്. വെള്ളത്തിൽ മുങ്ങിയ റസൂലിനെ നൗസിയ പൊക്കിയെടുക്കുകയായിരുന്നു. പിന്നീട് പിങ്ക് പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

കണ്ണൂരിനെ നടുക്കിയ അപകടത്തിന് പിന്നാലെ വീണ്ടും ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഡ്രൈവർക്ക് അത്ഭുതകര രക്ഷ

ഇരുവർക്കും പരിക്ക് ഇല്ലെങ്കിലും പിന്നീട് വിശദപരിശോധനയ്ക്കായി കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കർശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് നഗരസഭ വീണ്ടും പ്രതിസ്ഥാനത്തായത്.

Exit mobile version