പാളത്തിലൂടെ നടക്കവെ ട്രെയിൻ തട്ടി പുഴയിലേയ്ക്ക് വീണു; വിദ്യാർത്ഥിനി മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വിദ്യാർത്ഥിനി ട്രെയിൻതട്ടി പുഴയിൽ വീണ് മരിച്ചു. ഫറോക്ക് റെയിൽവേ പാലത്തിലാണ് അപകടം നടന്നത്. കരുവൻതുരുത്തി സ്വദേശി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. 16 വയസായിരുന്നു.

ശരീരമാസകലം തീ കത്തിച്ച് വധൂവരന്മാര്‍ : ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ടില്‍ ഞെട്ടി ഇന്റര്‍നെറ്റ്

പാളത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്.

പുഴയിലേക്ക് വീണ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം ബേപ്പൂർ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. അപകടസമയം നഫാത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version