സ്‌കൂളില്‍ ഓജോബോര്‍ഡ് കളിക്കിടെ ഭയന്ന് ബോധംപോയി; 28 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മാതാപിതാക്കള്‍

Ouija

കൊളംബിയ: ഓജോബോര്‍ഡ് കളിക്കുന്നതിനിടെ ഭയന്ന് തളര്‍ന്നുവീണ 28 വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. ഓജോബോര്‍ഡ് കളിച്ച് കുട്ടികള്‍ പരിഭ്രാന്തിയിലാവുകയും ബോധരഹിതാരാവുകയുമായിരുന്നു.

പാസ്‌തോ നഗരത്തിലെ ഗലേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികളാണ് എല്ലാവരും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടികളുടെ നിലവിലെ അവസ്ഥ ഇതുവരെ പരസ്യമാക്കിയിട്ടില്ല. വിദ്യാര്‍ത്ഥിനികളെ പോലെ തന്നെ അവരുടെ മാതാപിതാക്കളും സംഭവത്തില്‍ പരിഭ്രാന്തിയിലാണ്.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കള്‍. സ്‌കൂളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മാതാപിതാക്കള്‍ പ്രതികരിക്കുന്നു.

Exit mobile version