ആദ്യമായി അണിഞ്ഞ ഇന്ത്യൻ ജേഴ്‌സി ലേലത്തിന് കൈമാറി അനസ് എടത്തൊടിക; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡിവൈഎഫ്‌ഐ

കൊണ്ടോട്ടി: കേരളത്തിൽ നിന്നുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമംഗം അനസ് എടത്തൊടിക ഇന്ത്യൻ ജേഴ്‌സി ലേലത്തിൽ വെയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനായാണ് ജേഴ്‌സ് ഡിവൈഎഫ്‌ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് അനസ് കൈമാറിയത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് ലേലം നടത്തുന്നത്.

എഎഫ്‌സി ഏഷ്യൻ ടൂർണമെന്റിലെ ആദ്യമത്സരത്തിൽ താരം അണിഞ്ഞ ജേഴ്‌സിയാണിത്. അനസ് ആദ്യമായി ധരിച്ച ഇന്ത്യൻ ജേഴ്‌സി കൂടിയാണിത്.

ഡിവൈഎഫ്‌ഐയുടെ റിസൈക്കിൾ കേരള മേഖലാതല ഉദ്ഘാടനം അനസാണ് നിർവഹിച്ചത്. ഡിവൈഎഫ്‌ഐ നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് അനസ് ജേഴ്‌സി സന്തോഷപൂർവം കൈമാറുകയായിരുന്നു. മേയ് 28നകം ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നയാൾക്ക് ജേഴ്‌സി ലഭിക്കും. 8304870375, 9847841538 വാട്ട്‌സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണം.

Exit mobile version