ചരിത്ര സ്വര്‍ണ നേട്ടത്തിന് പുറകെ എംസി മേരികോം ബെസ്റ്റ് ബോക്‌സര്‍

ന്യൂഡല്‍ഹി: ചരിത്ര സ്വര്‍ണ നേട്ടത്തിന് പുറകെ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് ബോക്‌സറായി ഇന്ത്യയുടെ എംസി മേരികോം. 48 കി.ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ മേരികോം ഏറ്റവും കൂടുതല്‍ തവണ ലോക സ്വര്‍ണം നേടുന്ന വനിതാ താരമായി (6) റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

35-ാം വയസിലും മേരിയുടെ കായികക്ഷമതയും ചലന വേഗവും പരിഗണിച്ചാണ് ഇന്റര്‍ നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ ബെസ്റ്റ് ബോക്‌സറായി തിരഞ്ഞെടുത്തത്.

Exit mobile version