ബ്ലാസ്റ്റേഴ്സിന് ഭാഗ്യചിഹ്നം തയ്യാറാക്കാം: സെപ്റ്റംബര്‍ 25 വരെ അവസരം

തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം തയ്യാറാക്കാന്‍ ആരാധകര്‍ക്ക് അവസരം. ഐഎസ്എല്‍ ആറാം സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യചിഹ്നം തയ്യാറാക്കാനാണ് ആരാധകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രൂപകല്‍പനകള്‍ 2019 സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ സമര്‍പ്പിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു ഭാഗ്യ ചിഹ്ന ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുക. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ ഉപയോഗിച്ചാകണം ഭാഗ്യ ചിഹ്നം രൂപകല്‍പ്പന ചെയ്യേണ്ടത്.

തെരഞ്ഞെടുക്കുന്ന ഡിസൈന്‍ സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉള്‍പ്പെടുത്തും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യും. മത്സരത്തിലെ വിജയിക്ക് കെബിഎഫ്സിയുടെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള അവസരവും ലഭിക്കും.

സൃഷ്ടികള്‍: http://www.keralablastersfc.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ‘ഡിസൈന്‍ ദി മാസ്‌കോട്ട്’ എന്ന പ്രത്യേക ടാബില്‍ ജെപിഇജി, പിഎന്‍ജി, ജിഐഎഫ് ഫോര്‍മാറ്റുകളില്‍ അപ്ലോഡ് ചെയ്യുക. അന്തിമ രൂപകല്‍പ്പന ഏഴ് അടി ഉയരത്തില്‍ അളക്കാവുന്നതായിരിക്കണം.

Exit mobile version