സര്‍ക്കസ് പ്രകടനത്തിനിടെ കഴുത്തിലിട്ട പാമ്പ് അഭ്യാസിയെ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി,വൈറലായി വീഡിയോ

സര്‍ക്കസിലെ യുവാവിന്റെ സഹപ്രവര്‍ത്തകരാണ് പാമ്പിനെ ഇയാളുടെ കഴുത്തില്‍ നിന്ന് എടുത്തുമാറ്റിയത്

മോസ്‌കോ: സര്‍ക്കസ് പ്രകടനത്തിനിടെ കഴുത്തിലിട്ട പാമ്പ്, കഴുത്തില്‍ വരിഞ്ഞു മുറുക്കി അഭ്യാസിയെ കൊലപ്പെടുത്തി. റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് സംഭവം. നൂറോളം കാണികള്‍ക്ക് മുന്നില്‍ പാമ്പിനെ കഴുത്തിലിട്ട് പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു യുവാവ്.

പെട്ടെന്ന് യുവാവ് കാണികളുടെ മുന്നിലേക്കു വീണു. ആദ്യം ആര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അഭ്യാസത്തിന്റെ ഭാഗമാണ് വീഴ്ച എന്നാണ് ആദ്യം കരുതിയത്. അതേസമയം കുറച്ച് കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാതെ ആയപ്പോഴാണ് ആളുകള്‍ സംഭവം എന്താണെന്ന് അന്വേഷിച്ചത്.

സര്‍ക്കസിലെ യുവാവിന്റെ സഹപ്രവര്‍ത്തകരാണ് പാമ്പിനെ ഇയാളുടെ കഴുത്തില്‍ നിന്ന് എടുത്തുമാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവാവ് നിലത്ത് വീണപ്പോള്‍ കൈകൊണ്ട് ആംഗ്യം കാണിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനുള്ള വിളിയാണെന്ന് ആര്‍ക്കും മനസിലായില്ല.

വീഡിയോ

Exit mobile version