വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെന്ന് അമ്മ, അല്ല സിദ്ധീക്കെന്ന് കരഞ്ഞു കൊണ്ട് കുഞ്ഞു റയാന്‍; സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി കൊച്ചു മിടുക്കന്‍

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല

നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പൊടി പൊടിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ വരുമോ ഇല്ലയോ എന്നാണ് ദിവസങ്ങളായി കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഒരു കൊച്ചുമിടുക്കന്‍ കരഞ്ഞുകൊണ്ട് സിദ്ധീക്കാണ് വയനാട്ടില്‍ എന്ന് പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്.

മലപ്പുറത്ത് ആരാ എന്ന് അമ്മ ചോദിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി എന്ന് റയാന്‍ മറുപടി പറയുന്നു. അപ്പോള്‍ പൊന്നാനിയിലോ എന്ന് ചോദിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെന്ന് കുട്ടി പറയുന്നു. കുട്ടിയെ അമ്മ തിരുത്തുന്നുണ്ട്. അതിനുശേഷം അപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എന്നു പറയുമ്പോള്‍ കുട്ടി വാശി പിടിച്ച് അല്ല സിദ്ധീക്കെന്ന് പറഞ്ഞ് കരയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെങ്കില്‍ വയനാട് സീറ്റ് ബിഡിജെഎസ് ബിജെപിക്ക് വിട്ടുനല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി

Exit mobile version