സുവോളജിക്കല്‍ പാര്‍ക്കില്‍ വെച്ച് പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തി

ഉദയ്പൂര്‍: സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സഞ്ചാരികളുടെ മുന്നില്‍ വെച്ച് പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തി. 13 വയസ്സുകാരി ദാമിനിയാണ് ആണ്‍കടുവയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. കുമാര്‍ എന്ന ആണ്‍കടുവയാണ് ആക്രമിച്ചത്.

ഉദയ്പൂരിലെ സജ്ജന്‍ഗഢ് സുവോളജിക്കല്‍ പാര്‍ക്കില്‍ വെച്ചാണം സംഭവം. നേരത്തെയും പെണ്‍കടുവക്കെതിരെ ആക്രമണമുണ്ടായതിനാല്‍ വെവ്വേറെ കൂട്ടിലായിരുന്നു താമസിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

എന്നാല്‍ പെണ്‍കടുവയുടെ കൂട്ടിലേക്ക് കയറിയ ആണ്‍കടുവ ആക്രമിക്കുകയായിരുന്നു. ശക്തനായ ആണ്‍കടുവ മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കടുവയുടെ കഥ കഴിച്ചത്. പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തുന്നത് അപൂര്‍വ്വ സംഭവാണെന്നും സജ്ജന്‍ഗഢില്‍ ആദ്യ സംഭവമാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കെയര്‍ടേക്കര്‍മാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version