ഫോനി ചുഴലിക്കാറ്റ്; യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി യാത്രാതിയതി മാറ്റാനും, ടിക്കറ്റ് തുക തിരികെ ലഭിക്കാനും സൗകര്യമൊരുക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു

കൊല്‍ക്കത്ത: യുഎഇയില്‍ വിമാനങ്ങള്‍ റദ്ദാക്കി. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് യുഎഇയില്‍ നിന്ന് വിമാനങ്ങള്‍ റദ്ദാക്കിയത്. യുഎഇയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

അബുദാബിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ട ഋഥ 256, ഋഥ 255 ഇത്തിഹാദ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി യാത്രാതിയതി മാറ്റാനും, ടിക്കറ്റ് തുക തിരികെ ലഭിക്കാനും സൗകര്യമൊരുക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. എന്നിരിന്നാലും യാത്രക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വന്നത്.

Exit mobile version